കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയിൽ മധ്യവയസ്കനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൂവപ്പള്ളി കല്ലുകാലായിൽ ജോമിൻ ജോജി (21), തെക്കേൽ അലൻ മോൻ (19), കുളിരുപ്ലാക്കൽ മെറിൻ ജയിംസ് ( 23) എന്നിവരാണ് അറസ്റ്റിലായത്. ഇവർ കഴിഞ്ഞദിവസം കൂവപ്പള്ളി സ്വദേശിയായ ജോബിയെയാണ് ആക്രമിച്ചത്.
പ്രതികൾ ക്രിസ്മസിന്റെ തലേദിവസം രാത്രി കൂവപ്പള്ളി ടൗണിൽ പടക്കം പൊട്ടിക്കുന്ന സമയത്ത് ആരോ ഇവരെ ചീത്ത വിളിക്കുകയും ചീത്ത വിളിച്ചത് ജോബിയാണെന്ന് തെറ്റിദ്ധരിച്ച് ഇവർ സംഘം ചേർന്ന് ജോബിയെ ആക്രമിക്കുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി. കുര്യൻ, എസ്.ഐ അരുൺ തോമസ്, പ്രദീപ് സി.പി.ഒ മാരായ ബോബി, വിമൽ, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.






