Hot Posts

6/recent/ticker-posts

സഞ്ചാരികളെ ‘വിറപ്പിച്ച് ‘ മൂന്നാർ


ക്രിസ്മസ് അവധിക്കാലത്ത് എത്തിയ സഞ്ചാരികളെ ‘കിടുകിടെ വിറപ്പി’ക്കുകയാണ് മൂന്നാർ. അതിശൈത്യത്തെത്തുടർന്നു മൂന്നാറിൽ കുറഞ്ഞ താപനില പൂജ്യത്തിലെത്തി. പ്രദേശത്ത് ഈ സീസണിൽ‌ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് ഇന്നലെ (ഡിസംബർ 30) രാവിലെയാണു മൂന്നാറെത്തിയത്. 


ദേവികുളം ലാക്കാട് എസ്റ്റേറ്റിലെ സിമന്റ് പാലം, ഗുണ്ടുമല, തെന്മല, ലക്ഷ്മി എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.


മൂന്നാർ ടൗൺ, നല്ലതണ്ണി, ചൊക്കനാട് എന്നിവിടങ്ങളിൽ മൂന്നും മാട്ടുപ്പെട്ടി, കുണ്ടള, എല്ലപ്പെട്ടി എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസു മായിരുന്നു ഇന്നലത്തെ കുറഞ്ഞ താപനില. 


ഗുണ്ടുമല, ലാക്കാട് എന്നിവിടങ്ങളിൽ താപനില പൂജ്യത്തിലെത്തിയതോടെ പുൽമേടുകളിൽ മഞ്ഞുകണങ്ങൾ പറ്റിപ്പിടിച്ചു കിടന്നിരുന്നു. വരുംദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ താപനില വീണ്ടും കുറയുമെന്നാണു കരുതുന്നത്.



Reactions