തീക്കോയി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളിൽ മാരക രോഗങ്ങൾ ബാധിച്ച ആളുകൾക്ക് സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധിയിൽ നിന്നും അനുവദിച്ച ധനസഹായം നാളെ വിതരണം ചെയ്യും.
മാരക രോഗങ്ങൾ ബാധിച്ച് ചികിത്സയിലുള്ള അറുപത്തി മൂന്ന് അംഗങ്ങൾക്കായി 1325000 രൂപയുടെ ധനസഹായമാണ് അനുവദിച്ചിട്ടുള്ളത്.
നാളെ (ഡിസംബർ 10) ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 4 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അംഗസമാശ്വാസ നിധി വിതരണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിക്കും.
ബാങ്ക് പ്രസിഡന്റ് എം ഐ ബേബി മുത്തനാട്ട് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷോൺ ജോർജ്, പി ആർ അനുപമ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ ഗോപാലൻ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ്, കേരളാ ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി ആർ ഉണ്ണികൃഷ്ണൻ, ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഡാർലിംഗ് ചെറിയാൻ, ഭരണ സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.






