തീവ്ര ചുഴലിക്കാറ്റ് മാൻദൗസ്തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ സ്ഥിതി ചെയ്യുന്നു. 6 മണിക്കൂറിനു ശേഷം ചുഴലിക്കാറ്റായി ശക്തി കുറഞ്ഞ് ഇന്ന് അർധരാത്രിയോടെ തമിഴ്നാട് - പുതുച്ചേരി - തെക്കൻ ആന്ധ്രാപ്രദേശ് തീരത്തെത്തും.
പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 65-75 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഡിസംബർ 9,10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.






