Hot Posts

6/recent/ticker-posts

ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ഞായറാചരണം


കാവുംകണ്ടം: ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 18 ഞായറാഴ്ച ബൈബിൾ ഞായറായി ആചരിക്കും. രാവിലെ 9:45 ന് വിശുദ്ധ കുർബാന, ബൈബിൾ പ്രതിഷ്ഠ എന്നിവ നടക്കും.


ബൈബിൾ ഞായർ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തിൽ ലിയോ ജോർജ് വട്ടയ്ക്കാട്ട് അധ്യക്ഷത വഹിക്കും. ആൻ മരിയ തേനംമാക്കൽ ആമുഖപ്രഭാഷണം നടത്തും. 


വികാരി ഫാ.സ്കറിയ വേകത്താനം ബൈബിൾ ദിന സന്ദേശം നൽകും. ബൈബിൾ ക്വിസ് മത്സരം, ബൈബിൾ റാലി എന്നിവയും നടത്തും. സൺഡേ സ്കൂൾ വിദ്യാർത്ഥികൾ ദൈവ വചനം ഉപയോഗിച്ചുകൊണ്ട് വചനമരം തയ്യാറാക്കി പ്രദർശിപ്പിക്കും.


ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, ആര്യ പീടികയ്ക്കൽ, ടോബിൻ സണ്ണി വട്ടയ്ക്കാട്ട്, ജിയാമോൾ ജിജോ കൂറ്റക്കാവിൽ, ഡെന്നി മുണ്ടിയാവിൽ, സാന്ദ്ര ബ്രൂസിലി കൊല്ലപ്പള്ളിൽ, ജോവന്ന ട്രീസ ലൈജു താന്നിക്കൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും.


Reactions