Hot Posts

6/recent/ticker-posts

മാർ അഗസ്തീനോസ് കോളേജ് ഔട്ട് റീച്ച് പ്രോഗ്രാം നടത്തി


രാമപുരം: മാർ അഗസ്തീനോസ് കോളേജ്  മാനേജ്മെന്റ് അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ ഔട്ട് റീച്ച് പ്രോഗ്രാം നടത്തി. 


പരിപാടിയുടെ ഭാഗമായി രാമപുരം ഗ്രാമപഞ്ചായത്തിലെ കിഴിതിരി ഗവ.എൽ പി സ്കൂൾ വിദ്യാർത്ഥികളോടൊപ്പം ക്രിസ്‌മസ്‌  ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ അലങ്കരിക്കുകയും വിദ്യാർത്ഥികൾക്ക് ക്രിസ്‌മസ്‌ കേക്ക് വിതരണം ചെയ്യുകയും ചെയ്തു. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.  


പഠനത്തോടൊപ്പം സാമൂഹിക സേവന പ്രവർത്തനങ്ങളുടെ പ്രധാന്യം  ഉൾകൊണ്ടുകൊണ്ടുകൊണ്ട് എം.എ.എച്ച്.ആർ.എം വിദ്യാർഥികളാണ് പരിപാടി നടത്തിയത്.


പരിപാടിയിൽ ഡിപ്പാർട്മെന്റ് മേധാവി ലിൻസി ആന്റണി, അസോസിയേഷൻ പ്രസിഡന്റ് റവ. ഡോ ബോബി ജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ് മിനിമോൾ എൻ നായർ, അസോസിയേഷൻ ഭാരവാഹികളായ ജോബി ജോർജ്, മൃദുല ജോണി അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.


Reactions