Hot Posts

6/recent/ticker-posts

നിർമാണത്തിലിരുന്ന തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഒരു ഭാ​ഗം അടർന്നുവീണു


തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതുതായി നിര്‍മിക്കുന്ന കിടത്തി ചികിത്സാ വിഭാഗം കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ക്കിടെയായിരുന്നു സംഭവം. റെഡി മിക്‌സ് മെഷീനിലെത്തിച്ച് തട്ടിന് മുകളില്‍ കോണ്‍ക്രീറ്റ് ഫില്‍ ചെയ്യുന്നതിനിടെ ഒരു ഭാഗം തകര്‍ന്ന് താഴേയ്ക്ക് വീഴുകയായിരുന്നു


സര്‍ക്കാര്‍ ഏജന്‍സിയായ കോട്ടയം നിര്‍മിതി കേന്ദ്രമാണ് കെട്ടിടം നിര്‍മിക്കുന്നത്. പഞ്ചായത്തിന്റെ
ഫണ്ടും 
ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.





എന്‍ജിനീയര്‍ അടക്കം സ്ഥലത്തുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.


സംഭവത്തെ തുടര്‍ന്ന് കമ്പികൾ വലിഞ്ഞുമാറിയിട്ടുണ്ട്. നിര്‍മാണം നിര്‍ത്തിവയ്ക്കാനും ചെയ്ത കോണ്‍ക്രീറ്റിംഗ് പൂര്‍ണമായും മാറ്റി  ചെയ്യാനും നിര്‍ദേശിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും കെസി ജെയിംസ് അറിയിച്ചു.


Reactions