Hot Posts

6/recent/ticker-posts

സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് മോചിതനാവുന്നു; ഉത്തരവിറക്കി നേപ്പാള്‍ സുപ്രീംകോടതി


കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജിനെ (78) ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടു. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സ് ശോഭരാജിന്റെ പ്രായം കണക്കിലെടുത്താണ് ജയിലില്‍ നിന്നും വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്. ജയില്‍ മോചിതനായി 15 ദിവസത്തിനുള്ളില്‍ ഇയാളെ നാട്ടിലേയ്ക്ക് തിരികെ അയക്കാനും കോടതി നിര്‍ദ്ദേശിച്ചു. 


2003ല്‍ രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് ഇയാളെ സുപ്രീംകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിലില്‍ നിന്നും ഇമിഗ്രേഷന്‍ ഓഫീസിലേയ്ക്ക് ചാള്‍സിനെ മാറ്റുമെന്നും ഇമിഗ്രേഷന്‍ അധികൃതര്‍ അടുത്ത പതിനഞ്ച് ദിവസത്തിനകം നാടുകടത്തല്‍ നടപടി പൂര്‍ത്തിയാക്കുമെന്നും ചാള്‍സിന്റെ അഭിഭാഷകനായ ലോക്ഭക്ത്റാണ അറിയിച്ചു. 


ഇന്ത്യക്കാരനായ ശോഭരാജ് ഹൊചണ്ടിന്റെയും വിയറ്റ്നാമുകാരി ട്രാന്‍ ലോഗ് ഫുന്‍ എന്നിവരുടെയും മകനായ ചാള്‍സ് ശോഭരാജ് 1944 ല്‍ ഇന്നത്തെ ഹോചിമിന്‍ സിറ്റിയിലാണ് ജനിച്ചത്. 1970കളിലാണ് ഇയാളെ ലോകം അറിഞ്ഞു തുടങ്ങുന്നത്. 


1972നും 1976നും ഇടയില്‍ രണ്ടു ഡസന്‍ മനുഷ്യരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇയാളുടെ ഇരകളുടെ എണ്ണം മുപ്പത് വരെയാവാം എന്നാണ് അനൗദ്യോഗിക കണക്കുകള്‍. ആദ്യ കാലത്ത് 'ബിക്കിനി കില്ലര്‍' എന്നായിരുന്നു ശോഭരാജിന്റെ അപരനാമം.1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത് പക്ഷെ അന്ന് ജയില്‍ചാടി.


ഇരകളിലേറെയും വിനോദസഞ്ചാരികളായിരുന്നു. ബിക്കിനി ധരിച്ച സ്ത്രീകളായിരുന്നു കൂടുതലും. അങ്ങനെയാണ് ബിക്കിനി കൊലയാളി എന്ന പേര് വീണത്. 12 കൊലകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നിയമത്തിന്റെ കണ്ണുവെട്ടിക്കാനും ജയിലുകള്‍ ചാടാനും വിദഗ്ദ്ധനായിരുന്നു. പാമ്ബ് മാളത്തില്‍ കയറുമ്ബോലെ ഒളിക്കും. അങ്ങനെ പാമ്ബ് എന്ന പേരും വീണു. 

1996ല്‍ ഡല്‍ഹിയിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. തായ്‌ലന്‍ഡിലെ പട്ടായ ബീച്ചില്‍ ബിക്കിനി ധരിച്ച ആറ് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ തായ്‌ലന്‍ഡിലേക്ക് നാടുകടത്തുമെന്ന് വന്നപ്പോഴാണ് ഡല്‍ഹിയിലെ ജയില്‍ ചാടിയത്. പിന്നീട് ഗോവയില്‍ അറസ്റ്റിലായി.

തായ്‌ലാന്‍ഡ്, നേപ്പാള്‍, ഇന്ത്യ, മലേഷ്യ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ഗ്രീസ് രാജ്യങ്ങളിലെ പൗരന്‍മാരാണ് ചാള്‍സിന്റെ ഇരകളായത്. രണ്ട് കൊലപാതകങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 2004ലാണ് നേപ്പാള്‍ കോടതി ചാള്‍സ് ശോഭരാജിനെ 21 വര്‍ഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അന്നുമുതല്‍ കാഠ്‌മണ്ഡുവിലെ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു.

Reactions