പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നുവന്നിരുന്ന മൂല്യവർദ്ധിത യൂത്ത് ക്യാമ്പിന് സമാപനമായി.
പാലാ എസ്എച്ച്‌ഓ കെ.പി ടോംസൺ, കോട്ടയം എക്സ്സൈസ് അസിസ്റ്റന്റ് കമ്മിഷണർ സോജൻ സെബാസ്റ്റ്യൻ, പാലാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗം ഡോ.എയിഞ്ചൽ തോമസ് എന്നിവർ സമാപന ദിന ക്ലാസുകൾ നയിച്ചു.






