കാവുംകണ്ടം: കാവുംകണ്ടം പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരേത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 2022 ഡിസംബർ 30 വെള്ളിയാഴ്ച മുതൽ 2023 ജനുവരി 9 തിങ്കളാഴ്ച വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
വിശുദ്ധ മരിയ ഗൊരേത്തി പുണ്യവതിക്ക് പ്രതിഷ്ഠിക്കപ്പെട്ടതും തിരുശേഷിപ്പ് സൂക്ഷിക്കുന്നതുമായ രൂപതയിലെ ഏക ദേവാലയമാണ് കാവുംകണ്ടം പള്ളി. തിരുനാളിന് ഒരുക്കമായി ആഘോഷമായ വിശുദ്ധ കുർബാനയും വിശുദ്ധ മരിയ ഗോരെത്തിയുടെ നൊവേനയും ഡിസംബർ 30 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു.
ഡിസംബർ 30 വെള്ളി ആഘോഷമായ വിശുദ്ധ കുർബാന, നൊവേന ഫാ. അലക്സാണ്ടർ കോഴിക്കോട്ട്. 31 ശനി വൈകുന്നേരം 5ന് ആരാധന, വർഷാവസാന പ്രാർത്ഥന, വിശുദ്ധ കുർബാന, നൊവേന ഫാ. തോമസ് കാലാച്ചിറയിൽ.
2023 ജനുവരി 1 ഞായർ രാവിലെ 6:30 ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന ഫാ. സ്കറിയ വേകത്താനം. വിവാഹ ജൂബിലിക്കാരെ ആദരിക്കൽ. വൈകുന്നേരം 3:30 ന് ധ്യാനം.
വൈകുന്നേരം 5:15 ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന ഫാ. വർഗീസ് മോണോത്ത്. ജനുവരി 2 തിങ്കൾ വൈകുന്നേരം 5:15 ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന ഫാ. തോമസ് വാഴയിൽ. ജനുവരി 3 ചൊവ്വ വൈകുന്നേരം 5:15 ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന ഫാ. ജോൺ മറ്റം.
ജനുവരി 4 ബുധൻ വൈകുന്നേരം 5:15 ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന ഫാ. മാത്യു പന്തലാനിക്കൽ. ജനുവരി 5 വ്യാഴം വൈകുന്നേരം 5:15 ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന ഫാ. തോമസ് തയ്യിൽ. ജനുവരി 6 വെള്ളി വൈകുന്നേരം 5:15 ന് കോടിയേറ്റ്, 5:30 ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ജപമാല റാലി, ലദീഞ്ഞ് ഫാ. സ്കറിയ വേകത്താനം.
ജനുവരി 7 ശനി വൈകുന്നേരം 4:15 ന് ലദീഞ്ഞ് വല്യാത്ത് പന്തലിൽ, ഉണ്ണി മിശിഹാ കുരിശുപള്ളിയിൽ. വൈകുന്നേരം 6 ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് ഫാ. എമ്മാനുവേൽ കൊട്ടാരത്തിൽ.
ജനുവരി 8 ഞായർ വൈകുന്നേരം 6:30ന് ആഘോഷമായ വിശുദ്ധ കുർബാന, തിരുസ്വരൂപ പ്രതിഷ്ഠ ഫാ. സ്കറിയ വേകത്താനം. വൈകുന്നേരം 3:30 ന് വാദ്യമേളങ്ങൾ. വൈകുന്നേരം 5 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ബെന്നി തറപ്പേൽ. 6:45 ന് തിരുനാൾ പ്രദക്ഷിണം. രാത്രി 7:45 ന് ലദീഞ്ഞ്, തിരുനാൾ സന്ദേശം. 8:45 ന് സമാപനാശിർവാദം.
രാത്രി 9 ന് കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിന്റെ നാടകം 'ആറ് വിരലുള്ള കുട്ടി'. ജനുവരി 9 തിങ്കൾ വൈകിട്ട് 5:15 ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, ഒപ്പീസ്, വാഹന വെഞ്ചിരിപ്പ്. വികാരി ഫാ. സ്കറിയ വേകത്താനം, കൈകാരന്മാരായ ടോം കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത്, പാരിഷ് കൗൺസിൽ സെക്രട്ടറി ജോയൽ ആമിക്കാട്ട്, കൂട്ടായ്മ പ്രസിഡന്റ് ഡേവിസ് കല്ലറക്കൽ, ജോണി കോഴിക്കോട്ട്, ജിബിൻ കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.







