അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. 1965 മുതലുള്ള പ്രീഡിഗ്രി ബാച്ചുകളുടെയും പിന്നീടുള്ള ബിരുദ ബിരുദാനന്തര ബാച്ചുകളുടെയും സംഗമമാണ് നടന്നത്.
രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച സമ്മേളനം കോളേജ് മാനേജർ വെരി റവ. ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുൻ എം എൽ എ പി സി ജോർജ്, മുൻ പി എസ് സി അംഗം പ്രൊഫ ലോപ്പസ് മാത്യു, മുൻ പ്രിൻസിപ്പാൾമാരായ ഡോ എം വി ജോർജ്ക്കുട്ടി, ഡോ റെജി വർഗ്ഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, അലുംനി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. റ്റി റ്റി മൈക്കിൾ, സെക്കട്ടറി ജോർജ്ക്കുട്ടി എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു ശേഷം വിവിധ ബാച്ചുകൾ തിരിച്ചുള്ള സംഗമങ്ങളും നടന്നു.






