കോൺഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് മാത്യു അരീക്കൽ നിര്യാതനായി .ഏറെ കാലമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം.
പാലായിലെ പ്രമുഖ തടി വ്യാപാരിയായിരുന്നു മാത്യു അരീക്കൽ.
യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് കിരൺ മാത്യുവിന്റെ പിതാവാണ് പരേതൻ. സംസ്ക്കാരം പിന്നീട്.






