പാലാ: പേവിഷബാധയ്ക്കെതിരെ പാലാ നഗരസഭാ പ്രദേശത്തുള്ള നായ്ക്കൾക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പ് നൽകുന്നു. കുത്തിവച്ച നായ്ക്കൾക്ക് സ്പോട്ടിൽ തന്നെ വാക്സിനേഷൻ സർട്ടിഫിക്കറ്റും നല്കും.
ഈ മാസം 22 വ്യാഴാഴ്ചയും, 23 വെള്ളിയാഴ്ചയും മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ക്യാമ്പുകൾ നടത്തും.
വ്യാഴാഴ്ച രാവിലെ 9 ന് കൊണ്ടാട്ടുകടവ് ജംഗ്ഷനിൽ ആരംഭിക്കുന്ന ക്യാമ്പ്, ഉച്ചതിരിഞ്ഞ് 12.30 ന് പുത്തൻപള്ളിക്കുന്ന് ജംഗ്ഷനിൽ എത്തിച്ചേരും. തുടർന്ന് 3.15 ന് പരിപ്പിൽകുന്നിൽ അവസാനിക്കുന്നതും ആണ്.
വെള്ളിയാഴ്ചത്തെ ക്യാമ്പ് രാവിലെ 9 മണിക്ക് ഞൊണ്ടിമാക്കൽ കവലയിൽ ആരംഭിക്കും ഉച്ചതിരിഞ്ഞ് 12.20ന് ജോസ് ജംഗ്ഷനിൽ എത്തിച്ചേരുന്നതും തുടർന്ന് 3.30ന് മുക്കാലിക്കുന്ന് വാട്ടർ ടാങ്കിനു സമീപം അവസാനിക്കുന്നതുമാണ്.
നഗരസഭാ പ്രദേശത്തുള്ള എല്ലാ നായ്ക്കളെയും ക്യാമ്പുകളിൽ കൊണ്ടുവന്ന് പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കണമെന്നും നഗരസഭയും വെറ്റിനറി ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തുന്ന ഈ സംരംഭം വിജയിപ്പിക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.






