Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയിൽ ഈ വർഷം 38.18 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി


കോട്ടയം: ഈ വർഷം നവംബർ വരെ ജില്ലയിൽ എക്‌സൈസ് പിടികൂടിയത് 38.18 കിലോ കഞ്ചാവ്. 63.93 ഗ്രാം എം.ഡി.എം.എ.യും 95.84 ഗ്രാം ഹാഷിഷ് ഓയിലും 3994 ലിറ്റർ കോടയും 67.2 ലിറ്റർ ചാരായവും പിടിച്ചതായും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം.എൻ. ശിവപ്രസാദ് പറഞ്ഞു. ലഹരികടത്തിന് ഉപയോഗിച്ച 20 വാഹനങ്ങളും പിടിച്ചെടുത്തു.


1299 അബ്കാരി കേസുകളിലായി 1280 പേരെയും ലഹരി-മയക്കുമരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട് 374 എൻ.ഡി.പി.എസ് കേസുകളിലായി 390 പേരെയും അറസ്റ്റ് ചെയ്തു. അനധികൃത പുകയില ഉൽപ്പന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് 7439 കേസെടുത്തു. 


14.87 ലക്ഷം രൂപ പിഴയായി ഈടാക്കി. 3328 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും 54.01 കിലോ പുകയിലയും അനധികൃതമായി സൂക്ഷിച്ച 2454.94 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.




Reactions