Hot Posts

6/recent/ticker-posts

കോട്ടയത്ത് 2 വിദ്യാര്‍ത്ഥികൾ മുങ്ങിമരിച്ചു; ദുരന്തം സഹപാഠിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍


കോട്ടയം: മീനച്ചിലാറിന്റെ കെെവഴിയായ പന്നകം തോട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്‌മല്‍ (21), വര്‍ക്കല സ്വദേശി വജന്‍ (21) എന്നിവരാണ് മരിച്ചത്.ഇവര്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു.


കൊല്ലം ട്രാവന്‍കൂര്‍ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. സുഹൃത്തുക്കളായ നാലംഗ സംഘം കുളിക്കാന്‍ ഇറങ്ങിയപ്പോളാണ് അപകടം ഉണ്ടായത്. 


പാദുവയില്‍ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ച ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.



Reactions