മണിയംകുന്ന് സെന്റ് ജോസഫ് സ്കൂളിൽ വേൾഡ് കപ്പ് തുടങ്ങിയപ്പോൾ മുതൽ കുട്ടികൾ ആവേശത്തിൽ ആയിരുന്നു. വേൾഡ് കപ്പിനെക്കുറിച്ചും രാജ്യങ്ങളെക്കുറിച്ചും കളിക്കളത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും 'ഗോൾ 10' എന്നദിവസത്തെ ചലഞ്ചോട് കൂടിയാണ് വേൾഡ് കപ്പിൽ പങ്കാളികളായത്.
പല രാജ്യക്കാരുടെ ജേഴ്‌സി അണിഞ്ഞ് കുട്ടികൾ എത്തി. തങ്ങളുടെ ഗ്രൗണ്ടിൽ ഗോൾ ഉയർത്തി. എല്ലാ രാജ്യക്കാരുടെയും ഫാൻസുകൾ ഉണ്ടെങ്കിലും മെസ്സിക്ക് ആയിരുന്നു ആരാധകർ കൂടുതൽ.
സ്വർണ്ണക്കപ്പ് മനോഹരമായി സ്കൂളിൽ രൂപകൽപ്പന ചെയ്തിരുന്നു. വേൾഡ് കപ്പ് എല്ലാവർക്കുമായി പങ്കുവച്ച് ഒരു സ്നേഹ സന്ദേശം കൂടി നൽകിക്കൊണ്ടാണ് സ്കൂളിലെ ഫുട്‌ബോൾ ആവേശം അവസാനിച്ചത്.






