പൂഞ്ഞാറിന്റെ കായിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യം നാട്ടുകൂട്ടം പൂഞ്ഞാർ സംഘടിപ്പിക്കുന്ന പ്രഥമ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ (ഡിസംബർ 30) തുടക്കമാകും.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് 30000 രൂപ ക്യാഷ് അവാർഡും നാട്ടുകൂട്ടം കപ്പ് എവറോളിംഗ് ട്രോഫിയും ലഭിക്കും.
തെരേസിയൻ അക്കാദമി ഫോർ ഇന്റർനാഷണൽ ലാംഗ്വേജസ് സ്പോൺസർ ചെയ്യുന്ന 15001 രൂപയും ഹാഷ്ടാഗ് മെൻസ് വെയർ സ്പോൺസർ ചെയ്യുന്ന എവർ റോളിംഗ് ട്രോഫിയും ലഭിക്കും.






