Hot Posts

6/recent/ticker-posts

ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം: ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി


ഹോസ്റ്റലുകളിലെ സമയനിയന്ത്രണത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി.


മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.
പുതിയ ഉത്തരവിന്റെ സാഹചര്യത്തില്‍ ക്യാംപസുകളിലെ റീഡിങ് റൂമുകള്‍ രാത്രിയും പ്രവര്‍ത്തിക്കാമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. 


പരീക്ഷാ സമയങ്ങളില്‍ രാത്രി 11 മണിക്ക് ശേഷവും ഹോസ്റ്റലിലെ റീഡിങ് റൂമുകള്‍ തുറന്നുവെക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തിനാണ് മറുപടി. കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ രാത്രി റീഡിങ് റൂമുകള്‍ തുറക്കുന്ന കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.


9.30 ന് ശേഷം കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങാമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ മറ്റന്നാള്‍ നിലപാടറിയിക്കണം. 


മറ്റന്നാള്‍ ഹർജി വീണ്ടും പരിഗണിക്കും. എന്നാല്‍ പഠിക്കാനാണ് കുട്ടികളെ ഹോസ്റ്റലില്‍ നിര്‍ത്തിയിരിക്കുന്നതെന്നും ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്നും സൗകര്യമുള്ളപ്പോള്‍ വന്നു കയറാന്‍ ഇത് ടൂറിസ്റ്റ് ഹോം അല്ലെന്നും ആരോഗ്യ സര്‍വകലാശാല വാദത്തിനിടെ പറഞ്ഞു.

Reactions