കോട്ടയം: ഡ്യൂട്ടിയുടെ ഭാഗമായി ഭവനസന്ദര്‍ശനത്തിനു എത്തിയ പൊലീസുകാരന് വളര്‍ത്തുനായയുടെ കടിയേറ്റു.
ഇടതു കൈയില്‍ കടിയേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്‍കുന്നം പോലീസ് സ്റ്റേഷനിലെ ജനമൈത്രി സിവില്‍ പോലീസ് ഓഫീസറായ വി. രാജനാ (49) ണ് നായയുടെ കടിയേറ്റത്.മുണ്ടക്കയം സ്വദേശിയാണ് ഇദ്ദേഹം. ചിറക്കടവ് താവൂര്‍ ഭാഗത്താണ് സംഭവം.
ചൊവ്വാഴ്ച രാവിലെ ഭവനസന്ദര്‍ശനത്തിന് എത്തിയ ഇദ്ദേഹത്തെ വീട്ടിലെ നായ ചങ്ങല പൊട്ടിച്ച് ഓടിയെത്തി കടിക്കുകയായിരുന്നു.കൈയിലിരുന്ന ബുക്ക് കൊണ്ട് തടയാന്‍ ശ്രമിച്ചതോടെ കൈപ്പത്തിയില്‍ കടിക്കുകയായിരുന്നു.






