പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ വയലാറ്റ് പടിഞ്ഞാറ്റേതിൽ വീട്ടിൽ ഗിരീഷ് എന്ന് വിളിക്കുന്ന ജയരാജ് കെ.വി (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം ഭാര്യയുമായി പാലാ ജനറൽ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ എത്തുകയും, ഡ്യൂട്ടി ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഡോക്ടറെ ചീത്ത വിളിക്കുകയും ആയിരുന്നു. തുടർന്ന് ബഹളം വച്ച് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഡോക്ടറുടെ പരാതിയെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്ക് പാലാ, കിടങ്ങൂർ എന്നീ സ്റ്റേഷനുകളായി നാലു കേസുകൾ നിലവിലുണ്ട്.






