Hot Posts

6/recent/ticker-posts

ജൂബിലി തിരുനാൾ ആഘോഷം: ഭക്തിപ്രഭയിൽ പാലാ, മരിയൻ റാലി ആരംഭിച്ചു


പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 6.30നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു. 8 മണിയ്ക്ക് ശേഷം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിനികളുടെ മരിയൻ റാലി സ്കൂളിൽ നിന്ന് ആരംഭിച്ചു.


10നു കുർബാന. 11.30നു ജൂബിലി സാംസ്കാരിക ഘോഷയാത്ര നടക്കും. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നിന്ന് ജൂബിലി സാംസ്കാരിക ഘോഷയാത്ര ആരംഭിയ്ക്കുന്നത്. 


ആഘോഷങ്ങളുടെ ഭാ​ഗമായി ടൂവീലർ ഫാൻസിഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം, വൈകിട്ട് 4ന് ആഘോഷമായ പട്ടണ പ്രദക്ഷിണം, രാത്രി 8.45നു തിരുനാൾ സന്ദേശം, തുടർന്ന് സമ്മാനദാനം എന്നിവ നടക്കും.


9നു രാവിലെ 5.30നു കുർബാന, 11.30നു മാതാവിന്റെ തിരുസ്വരൂപം കപ്പേളയിൽ തിരികെ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ സമാപിക്കും. കത്തീഡ്രൽ, ളാലം സെന്റ് മേരീസ് പഴയപള്ളി, ളാലം സെന്റ് ജോർജ് പുത്തൻപള്ളി ഇടവകകൾ സംയുക്തമായാണ് ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്.


Reactions