പാലാ അമലോത്ഭവ ജൂബിലി തിരുനാളിന്റെ ഭാഗമായി സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥിനികളുടെ മരിയൻ റാലി നടന്നു.
നൂറുകണക്കിന് വിദ്യാർത്ഥിനികൾ റാലിയിൽ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർഷശബളമായിരുന്നു മരിയൻ റാലി.
മുത്തുക്കുടകളും അലങ്കാരങ്ങളും റാലിയെ മനോഹരമാക്കി. സെന്റ് മേരീസ് സ്‌കൂളിൽ നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി മുൻസിപ്പൽ ടൗൺ ഹാളിന് സമീപത്ത് നിന്ന് തിരിഞ്ഞ് ജൂബിലി കപ്പേളയിൽ അമലോത്ഭവ മാതാവിന്റെ തിരുസന്നിദ്ധിയിൽ സമാപിച്ചു.







