കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയിൽ ഡിസംബർ 28 ബുധനാഴ്ച ശിശുദിനാചരണം (കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ) നടത്തും.
രാവിലെ 6:30 ന് വിശുദ്ധ കുർബാന, ശിശുക്കൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന, സമ്മാനവിതരണം, മധുര പലഹാര വിതരണം എന്നിവ നടക്കും.
വികാരി ഫാ. സ്കറിയ വേകത്താനം, കൈക്കാരന്മാരായ ടോം തോമസ് കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





