കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ വിവാഹത്തിന്റെ 25, 40, 50, 60 ജൂബിലിക്കാരെ ജനുവരി ഒന്ന് ഞായറാഴ്ച കാവുംകണ്ടം ഇടവക സമൂഹം ആദരിക്കുന്നു.
രാവിലെ 6:30 ന് ആഘോഷമായ വിശുദ്ധ കുർബാന, പൊതുസമ്മേളനം, വിവാഹ ജൂബിലിക്കാരെ ആദരിക്കൽ, ഉപഹാര സമർപ്പണം, സ്നേഹവിരുന്ന് എന്നിവ നടക്കും.
വികാരി ഫാ. സ്കറിയ വേകത്താനം, കൈക്കാരന്മാരായ ടോം തോമസ് കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത്, ഡേവിസ് കല്ലറക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.






