കൊല്ലപ്പള്ളി: കൊടുമ്പിടിയിൽ നടക്കുന്ന സംസ്ഥാന സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൻ്റെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്ന് (31/12/2022) നടക്കും. രാവിലെ സെമി ഫൈനൽ മത്സരങ്ങളും വൈകിട്ട് ഫൈനൽ മത്സരങ്ങളും നടക്കും.
ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം തൃശൂരിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. സ്കോർ: 25-20, 25-18, 25-19. മറ്റൊരു മത്സരത്തിൽ പാലക്കാടിനെ (16-25, 25-12, 22-25, 24-26) ഇടുക്കി പരാജയപ്പെടുത്തി.
പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് സെമിയിൽ ഇടം നേടി. വയനാടിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. സ്കോർ: 25-23, 25-17, 25-16.






