ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും എം ഇ എസ് കോളേജ് എരുമേലി നാഷണൽ സർവീസ് സ്കീമും സംയുക്തമായി ലയൺസ് ക്ലബ്ബ്സ് 318B യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി തുമരംപാറ ഗവ എൽ പി എസിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു.
ലയൺസ് ക്ലബ് ഡിസ്ട്രിക് സെക്രട്ടറി സിബി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം വാർഡ് മെമ്പർ ബിനോയി ഇലവുങ്കൽ നിർവഹിച്ചു. കുട്ടികളുടെ സ്വഭാവ രൂപവത്കരണവും കുടുംബാന്തരീക്ഷവും എന്ന വിഷയത്തിൽ ഡോ.കുര്യാച്ചൻ ജോർജ്ജ് ക്ലാസ് നയിച്ചു.
പ്രോഗ്രാം ഓഫീസർമാരായ സെബാസ്ററ്യൻ പി സേവൃർ, ജസീല ഹനീഫ എന്നിവർ ആശംസ നേർന്നു. നാഷണൽ സർവീസ് വോളൻറീയേഴസ് സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.






