Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ടയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി


കോട്ടയം ഈരാറ്റുപേട്ട , മുരിക്കോലി ഭാഗം, കുന്നുംപുറത്ത് വീട്ടിൽ അബ്ദുൾ സലാം മകൻ കുഞ്ഞി എന്നുവിളിക്കുന്ന മനാഫ് (31) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.


കോട്ടയം ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ അടിപിടി, കവര്‍ച്ച, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.


ജനങ്ങളുടെ സ്വൈര്യജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ക്കെതിരെ കാപ്പാ നിയമനടപടിക്ക് ശുപാര്‍ശ നല്‍കിയതെന്നും എസ്.പി കെ.കാര്‍ത്തിക് പറഞ്ഞു.



Reactions