കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പാർക്കിങ് ഏരിയയിൽ കിടന്ന കാറിന്‍റെ ചില്ല് തകർത്ത് മോഷണം നടത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാർ ഡൈമുക്ക് എസ്റ്റേറ്റില്‍ സുരേഷ് കുമാറാണ് (34) അറസ്റ്റിലായത്.
ഇയാൾ ചൊവ്വാഴ്ച വൈകിട്ടോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പാർക്കിങ്ങില്‍ കിടന്ന പീരുമേട് സ്വദേശിയായ ഹെന്‍ട്രിക്കിന്റെ കാറിന്‍റെ ചില്ല് പൊട്ടിച്ച് 3000 രൂപ അടങ്ങിയ പേഴ്സ്സ് മോഷ്ടിക്കുകയായിരുന്നു.
പിതാവിന് നെഞ്ചുവേദന ആയതിനാൽ ഇടുക്കിയിൽനിന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി വന്നതായിരുന്നു ഹെൻട്രിക്. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.





