പരിസ്ഥിതി ലോല മേഖലയിലെ സീറോ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചത് സ്വാഗതം ചെയ്ത് കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി. നയരൂപികരണത്തിനായി പഞ്ചായത്ത് തല സമിതികൾ രൂപികരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
ജനവാസമേഖലകളിൽ വ്യക്തതവരുത്തണം. ഇതിനായി ഫീൽഡ് സർവേ ഉടൻ പൂർത്തിയാക്കണം. ഭൂപടത്തിൽ വ്യക്തതയില്ലെങ്കിൽ വീട് അടിസ്ഥാനത്തിൽ സർവീസ് നടത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.





