കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ പാലായിൽ പി ടി തോമസ് അനുസ്മരണം സംഘടിപ്പിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഉറച്ച നിലപാടും ആഴത്തിലുള്ള കാഴ്ചപ്പാടും ഉണ്ടായിരുന്ന വ്യക്തിയാണ് പിടി തോമസ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചടങ്ങിൽ പറഞ്ഞു. മാണി സി കാപ്പൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ മികച്ച പാർലമെന്റേറിയനുള്ള പി ടി പുരസ്കാര സമർപ്പണവും നടന്നു.
പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് എംഎൽഎയിൽ നിന്നും, എൻ കെ പ്രേമചന്ദ്രൻ എംപി പുരസ്കാരം ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യ അനുസ്മരണ സന്ദേശം നൽകി.







