Hot Posts

6/recent/ticker-posts

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു


പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ളാഹയില്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. 


ആരുടേയും പരിക്ക് ഗുരുതരമല്ല. കുത്തനെയുള്ള ഇറക്കവും വളവുമുള്ള സ്ഥലത്താണ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞത്.


തമിഴ്‌നാട് തിരുവന്നൂര്‍ സ്വദേശികളായ തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. 28 പേരുണ്ടായിരുന്നു. ഇവരെയെല്ലാം പെരുനാട് ആശ്രമത്തിലേക്ക് മാറ്റി. വാഹനത്തിന് കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്.



Reactions