Hot Posts

6/recent/ticker-posts

ഊർജ്ജ കിരൺ ഹ്രസ്വചിത്ര മത്സരം


എനർജി മാനേജ്മെൻറ് സെൻറർ കേരളവും സെൻറർ ഫോർ എൻവിയോൺമെൻറ് ഡെവലപ്മെൻറും എസ്എച്ച് സോഷ്യൽ വർക്ക് ഇൻസ്റ്റിറ്റ്യൂഷൻസും സംയുക്തമായി താലൂക്ക് തലത്തിൽ ഊർജ്ജ സംരക്ഷണ ഹ്രസ്വചിത്ര നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. 


ജീവിതശൈലിയും ഊർജ്ജ കാര്യശേഷിയും പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഊർജ്ജകിരണിന്റെ  ഭാഗമായാണ് മത്സരം. ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്ന മൂന്നു മിനിറ്റിൽ കവിയാത്ത മൊബൈലിലോ, ക്യാമറയിൽ ചിത്രീകരിച്ച വീഡിയോകൾ മത്സരത്തിനയക്കാം.


ഒന്നും രണ്ടും സ്ഥാനക്കാർക്ക് 3000, 2000 രൂപ വീതം സമ്മാനത്തുകയും സർട്ടിഫിക്കറ്റും നൽകും. അയക്കേണ്ട നമ്പർ 9961424713. അയക്കേണ്ട  അവസാന തീയതി 2023 ജനുവരി 5.



Reactions