കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ഞായർ ആചരിച്ചു. കാവുംകണ്ടം പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ എഡ്വിൻ വട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
അയോണ സുബി പുളിക്കൽ ആമുഖ പ്രഭാഷണം നടത്തി. ഡയറക്ടർ ഫാ.സ്കറിയ വേകത്താനം ബൈബിൾ ഞായർ ദിന സന്ദേശം നൽകി ബൈബിൾ പ്രതിഷ്ഠ നടത്തി. സൺഡേ സ്കൂളിലെ റെഡ് ഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വിശുദ്ധഗ്രന്ഥം പൂജിതമായി പ്രതിഷ്ഠിച്ചുകൊണ്ട് വിശുദ്ധ ഗ്രന്ഥ പ്രതിഷ്ഠ നടത്തി. വിദ്യാർത്ഥികൾ ഹൗസ് അടിസ്ഥാനത്തിൽ വചന മരം തയ്യാറാക്കി. വചന മരം മത്സരത്തിൽ ഗ്രീൻ, ബ്ലൂ, റെഡ് എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ബൈബിൾ റാലിയും നടത്തി. റാലിയിൽ ബ്ലൂ, ഗ്രീൻ, റെഡ് എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. തുടർന്ന് ബൈബിൾ വായന മത്സരം, ബൈബിൾ ക്വിസ് മത്സരം എന്നിവ നടത്തി.
വിജയികൾക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയൽ ആമിക്കാട്ട്, ആര്യ പീടികയ്ക്കൽ, സിമി കട്ടക്കയം, ഡെന്നി മുണ്ടിയാവിൽ, ആൽഫി മുല്ലപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.






