പാലാ: ശിവഗിരി പദയാത്രയിലൂടെ സമൂഹം വിശുദ്ധീകരിക്കപ്പെടുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മീനച്ചിൽ എസ് എൻ ഡി പി യൂണിയൻ്റെ നേതൃത്വത്തിലുള്ള എട്ടാമത് ശിവഗിരി പദയാത്രയ്ക്ക് ഭരണങ്ങാനത്ത് സ്വീകരണം നൽകി സംസാരിക്കുകയായിരുന്നു എം എൽ എ.
ആധുനിക യുഗത്തിൽ ഗുരുദേവ ദർശനങ്ങൾക്കു പ്രസക്തി വർദ്ധിച്ചു വരികയാണെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
യൂണിയൻ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേൽ, സി ടി രാജൻ, എം ആർ ഉല്ലാസ്, സജീവ് വയലാ, കെ ആർ ഷാജി, കണ്ണൻ ഇടപ്പാടി തുടങ്ങിയവരാണ് പദയാത്ര നയിക്കുന്നത്.






