Hot Posts

6/recent/ticker-posts

സംസ്ഥാന സീനിയർ - സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് 28ന് തുടക്കം

പ്രതീകാത്മക ചിത്രം

പാലാ: സംസ്ഥാന സീനിയർ - സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് കൊല്ലപ്പള്ളിയിൽ 28/12/2022 ന് തുടക്കമാകും. സംസ്ഥാന സീനിയർ, സബ് ജൂനിയർ പുരുഷ-വനിത വോളിബോൾ ചാമ്പ്യൻഷിപ്പുകളാണ് കൊല്ലപ്പള്ളി പഞ്ചായത്ത് സ്‌റ്റേഡിയത്തിലും കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിലും നടത്തപ്പെടുന്നത്. 


ഇന്ത്യൻ താരങ്ങളും സംസ്ഥാന താരങ്ങളും ഉൾപ്പെടുന്ന കേരള പോലീസ്, കെ എസ് ഇ ബി, ബി പി സി എൽ, ഇന്ത്യൻ കസ്റ്റംസ്, ഇന്ത്യൻ യൂണിവേഴ്സിറ്റി താരങ്ങളും ഇന്ത്യൻ യൂത്ത് താരങ്ങളും പുരുഷ-വനിതാ വിഭാഗങ്ങളിൽ മത്സരിക്കുന്നു.


സീനിയർ - സബ്ബ് ജൂനിയർ വിഭാഗങ്ങളിലെ 56 ടീമുകളിലായി 700 ൽ പരം താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.


മന്ത്രിമാരായ വി എൻ വാസവൻ, അബ്ദുൾ റഹ്മാൻ, റോഷി അഗസ്റ്റിൻ, എം പി മാരായ തോമസ് ചാഴികാടൻ, ജോസ് കെ മാണി, എം എൽ എ മാരായ മാണി സി കാപ്പൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, പഞ്ചായത്ത് പ്രസിഡൻ്റ് ഉഷ രാജു, സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സിക്കുട്ടൻ, അർജുന അവാർഡ് ജേതാവ് ടോം ജോസ് തുടങ്ങിയവർ പങ്കെടുക്കും.



സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് 28 ന് ആരംഭിച്ച് 31ന് സമാപിക്കും. സീനിയർ ചാമ്പ്യൻഷിപ്പ് ജനുവരി ഒന്നു മുതൽ 7 വരെ നടക്കും.

ചാമ്പ്യൻഷിപ്പിനു മുന്നോടിയായി കൊടുമ്പിടിയിൽ ഘോഷയാത്ര നടത്തും. തുടർന്ന് സബ്ബ് ജൂനിയർ വിഭാഗത്തിൽ കൊല്ലപ്പള്ളിയിലും കൊടുമ്പിടിയിലുമായി 12 മത്സരങ്ങൾ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ കുര്യാക്കോസ് ജോസഫ്, ജയ്സൺ പുത്തൻകണ്ടം, ജെറി ജോസ്, തങ്കച്ചൻ കുന്നുംപുറം എന്നിവർ അറിയിച്ചു.

കൊടുമ്പിടി വിസിബ്, എവർഗ്രീൻ കടനാട്, സിറ്റി ക്ലബ്ബ് കൊല്ലപ്പള്ളി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

Reactions