കാവുംകണ്ടം: കാവുംകണ്ടം ഇടവകയിൽ വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുൽക്കൂട് മത്സരം ഏറെ ശ്രദ്ധേയമായി. ഇരുപതോളം ടീമുകൾ പങ്കെടുത്തു.
എല്ലാ പുൽക്കൂടുകളും മികച്ച നിലവാരം പുലർത്തുന്നതും ആകർഷകവും ആയിരുന്നു. ഉണ്ണീശോയെയും തിരുകുടുംബത്തെയും ലൈവായി ചിത്രീകരിച്ച സാമുവൽ കരിഞ്ഞാങ്കൽ ആൻഡ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഒന്നാം സ്ഥാനം നേടിയ പുൽക്കൂട് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. കൃത്രിമം ഇല്ലാത്തതും അതേസമയം തനിമ നിലനിർത്തുന്നതുമായ പുൽക്കൂടായിരുന്നു.
ജസ്റ്റിൻ മനപ്പുറത്ത്, റോഹൻ തോട്ടാക്കുന്നേൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സര വിജയികൾക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്തു.
പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകി. വികാരി ഫാ. സ്കറിയ വേകത്താനം, ജോയൽ ആമിക്കാട്ട്, ജോഫിൻ തെക്കൻചേരിൽ, ബിജോ മൈലയ്ക്കൽ, ജിത്തു കുന്നുംപുറത്ത്, ലൈജു താന്നിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.








