Hot Posts

6/recent/ticker-posts

സ്പോർട്സ് അരേന പാലായിൽ പ്രവർത്തനം ആരംഭിച്ചു



കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് സ്പോർട്സ് അരേന പാലായിൽ പ്രവർത്തനം ആരംഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിൽ പണി തീർത്തിരിക്കുന്ന കോംപ്ലക്സ്കിൽ ഫിറ്റ്നസ് സെന്റർ ഉൾപ്പെടെയുള്ളവ ഒരുക്കിയിട്ടുണ്ട്. 


കടപ്പാട്ടൂർ ബൈപാസ് റോഡിൽ ആരംഭിച്ച സാപ്പിന്റെ ഉദ്ഘാടനം എംഎൽഎയും മുൻ അന്തർദേശീയ കായിക താരവുമായ മാണി സി.കാപ്പൻ നിർവഹിച്ചു.




കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ആയ സാപ്പിൽ ബാഡ്മിന്റൺ, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങി വിവിധ കായിക ഇനങ്ങൾ കളിക്കുന്നതിനും പരിശീലനം നേടുന്നതിനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 


ഇവിടെ ഒരുക്കിയിരിക്കുന്ന വുഡൻ കോർട്ടുകൾ ഉൾപ്പെടെയുള്ളവ ഒളിമ്പിക്സ് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഒരേ സമയം പ്രവർത്തിക്കുന്ന 4 ബാഡ്മിന്റൺ കോർട്ടുകൾ, വളരെ ഉയരത്തിൽ പണി കഴിപ്പിച്ചിരിക്കുന്ന ടർഫ്, ക്രിക്കറ്റ്‌ പിച്ച് എന്നിവ അന്താരാഷ്ട്ര നിലവാരമുള്ള അനുഭവമാണ് കായിക പ്രേമികൾക് സമ്മാനിക്കുന്നത്.


ആരോഗ്യ സംരക്ഷണത്തിനായുള്ള ജിം ഉൾപ്പെടെ വിവിധങ്ങളായ സൗകര്യങ്ങൾ സാപ്പ് 
നൽകുന്നുണ്ട്. ഏറ്റവും ഗുണമേൻമയേറിയ ആർട്ടിഫിഷ്യൽ ഗ്രാസ്സ് ഉപയോഗിച്ചാണ് 
ടർഫ് ഒരുക്കിയിരിക്കുന്നത്.

മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് മീനാഭവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ബിജോ ജോർജ്, ജോസ് പി ജോർജ്, ജോസ് ടേക്ക് ഓഫ്‌ സ്പോർട്സ്, അവിനാശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Reactions