Hot Posts

6/recent/ticker-posts

പാലാ മരിയസദനത്തിൽ ക്രിസ്തുമസ് ആഘോഷിച്ച് സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ വിദ്യാർത്ഥികൾ



പാലാ മരിയസദനത്തിൽ ക്രിസ്തുമസ് ആഘോഷിച്ച് പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ ബി എഡ് വിദ്യാർത്ഥികൾ. ക്രിസ്തുമസ് കേക്ക് മുറിച്ചും ക്രിസ്മസ് ഗാനമാലപിച്ചും ആഘോഷം ഗംഭീരമായി.


വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും ആഘോഷങ്ങളിൽ പങ്കെടുത്തു. പാലാ മരിയ സദനത്തിനൊപ്പം എന്നും കൈത്താങ്ങായി നിൽക്കുന്ന പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ എൻ എസ് എസ്  വിദ്യാർത്ഥികൾ എല്ലാ ബുധനാഴ്ചകളിലും ഇവിടുത്തെ സഹോദരങ്ങൾക്ക് വേണ്ട ഭക്ഷണ പൊതികളും നൽകാറുണ്ട്. 


470 ഓളം പേർ വസിക്കുന്ന പാലാ മരിയ സദനത്തിന് ഇത് ഏറെ സഹായകരമാണെന്ന് മരിയ സദനം ഡയറക്ടർ സന്തോഷ്  പറഞ്ഞു. പഠനത്തോടൊപ്പം സാമൂഹിക സേവന മേഖലകളിലും മുന്നിട്ടു നിൽക്കുന്ന എൻഎസ്എസ് വിദ്യാർത്ഥികൾ മരിയസദനവുമായി ചേർന്ന് നിരവധി കർമ്മ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.


വിദ്യാർഥികൾക്കൊപ്പം ഡോക്ടർ ടി സി തങ്കച്ചൻ, ഡോക്ടർ സിസ്റ്റർ ബീനാമ്മ മാത്യു, ഡോക്ടർ സുനിൽ തോമസ്, എക്സ്റ്റൻഷൻ ആക്ടിവിറ്റി ഇൻചാർജ് ഡോക്ടർ അലക്സ്‌ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.         


Reactions