Hot Posts

6/recent/ticker-posts

അദ്ധ്യാപക - അനദ്ധ്യാപക മഹാസംഗമം പാലായിൽ നടന്നു


വിദ്യാഭ്യാസ രംഗത്ത് പാലാ രൂപത നൽകുന്ന സംഭാവനകൾ മഹത്തരമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പാലാ രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ അദ്ധ്യാപ-അനദ്ധ്യാപക മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും പാലാ രൂപതയുടെ സേവനം മഹത്തരമാണെന്നും യുവജനങ്ങളുടെ കാഴ്ചപ്പാടുകളിൽ അദ്ധ്യാപകർക്കുള്ള പങ്ക് വലുതാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പാലാ കത്തീഡ്രൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ പാരിഷ് ഹാളിലാണ് പരിപാടി നടന്നത്. 


ചടങ്ങിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്  അധ്യക്ഷനായിരുന്നു. പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ ഫാദർ ബർകുമാൻസ് കുന്നുംപുറം സ്വാഗതം ആശംസിച്ചു. ചടങ്ങിൽ  ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നിർവഹിച്ചു. 


വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡ് ദാനം തോമസ് ചാഴികാടൻ എം പി നിർവഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, വാർഡ് കൗൺസിലർ മായാ രാഹുൽ, കോട്ടയം ആർ ഡി ഡി സന്തോഷ് കുമാർ എം, കോട്ടയം ഡി ഡി ഇ സുബിൻ പോൾ, പാലാ ഡി ഇ ഓ ജയശ്രീ കെ, പാലാ  എ ഇ ഓ ശ്രീകല കെ സി, റെജിമോൻ കെ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


Reactions