Hot Posts

6/recent/ticker-posts

തലപ്പലം ഗ്രാമപഞ്ചായത്ത് തൊഴിൽസഭ ഡിസംബർ 16ന്


തലപ്പലം ഗ്രാമപഞ്ചായത്ത് തൊഴിൽസഭ ഡിസംബർ 16 ന് രാവിലെ 10 മണിക്ക് തലപ്പുലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം  മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, ബ്ലോക്ക് മെമ്പർമാരായ മേഴ്സി മാത്യു, ശ്രീകല ആർ, ജെറ്റോ ജോസ്, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, തൊഴിൽ സംരംഭകർ, തൊഴിൽ അന്വേഷകർ തുടങ്ങിയവർ പങ്കെടുക്കും.


ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് അനുപമ വിശ്വനാഥ് അറിയിച്ചു.


Reactions