Hot Posts

6/recent/ticker-posts

ക്രിസ്മസ്-പുതുവത്സര തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ


ക്രിസ്മസ്-പുതുവത്സര കാലത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കു പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. 


ചെന്നൈ - എറണാകുളം, ചെന്നൈ - കൊല്ലം, വേളാങ്കണ്ണി - കൊല്ലം റൂട്ടുകളിലാണ് ട്രെയിനുകൾ പ്രഖ്യാപിച്ചത്.


22ന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും 23ന് ചെന്നൈ എഗ്മൂർ സ്റ്റേഷനിൽനിന്ന് എറണാകുളത്തേക്കും പ്രത്യേക ട്രെയിൻ ഉണ്ടായിരിക്കും. 


24ന് എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. ഇതടക്കം 17 സർവീസുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.


Reactions