Hot Posts

6/recent/ticker-posts

മുളക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥ; രണ്ട് കുടുംബങ്ങൾ ദുരിതത്തിൽ

മുളക്കുളം ഗ്രാമപഞ്ചായത്ത് 7-ാം വാർഡിലെ സ്ഥിരം താമസക്കാരനായ സോമൻ ഇടപ്പറമ്പിൽ (പെരുവ) 2 വർഷം മുൻപ് തന്റെ വീട്ടിലേയ്ക്കുള്ള വഴിയുടെ നടുക്കായി പുറംമ്പോക്ക് സൈഡിൽ അപകട ഭീഷണിയായി നിൽക്കുന്ന ആഞ്ഞിലി മരം വെട്ടിമാറ്റി കിട്ടുവാനായി കയറാത്ത ഓഫീസുകൾ ഇല്ല.


വനം വകുപ്പ് മന്ത്രി, കോട്ടയം കളക്ടർ, പാല ആർഡിഒ എന്നിവർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. പാലാ  ആർഡിഒ  2 വർഷം മുൻപ് മരം മുറിച്ചു മാറ്റി നടപടി സ്വീകരിക്കുവാൻ മുളക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. അന്ന് മുതൽ ഇപ്പോൾ മൂന്നാമത്തെ സെക്രട്ടറിയാണ് മുളക്കുളത്ത് ഉള്ളതെന്ന് മോഹനൻ പറയുന്നു.




2 മാസം മുൻപ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥന്മാർ സ്ഥലത്ത് എത്തുകയും തടിയുടെ അളവും, വിലയും രേഖപ്പെടുത്തി തടി ലേലം ചെയ്യുവാനായി പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയതായി അറിയുന്നു. നാളിതുവരെ ജനപ്രതിനിധിയോ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥന്മാരോ ഒരു നടപടി എടുക്കുകയോ സ്ഥലം സന്ദർശിക്കുകയോ ചെയ്തിട്ടില്ല.


ഞാണുവേലി പരേതനായ പത്രോസിന്റെ അവിവാഹിതയായ മകൾ ലില്ലി പത്രാേസ് താമസിക്കുന്ന ടാർപ്പോളിൻ മൂടിയ ഷെഡിന്റെ തൊട്ട് മുകളിലാണ് ആഞ്ഞിലി മരം അപകട ഭീഷണിയായി നിൽക്കുന്നത്. മരത്തിന്റെ തായ് വേരുമാത്രമേ വിടുവാൻ ഇനിയുള്ളു. 


മരം മറിഞ്ഞാൽ  നേരെ ലില്ലി താമസിക്കുന്ന ഷെട്ടിന്റെ മുകളിലാണ് പതിക്കുന്നത്.
തൊട്ടടുത്തായി  ലില്ലിയുടെ പരേതനായ സഹോദരൻ ബാബുവിന്റെ ഭാര്യ മേരിയും മക്കളും താമസിക്കുന്നത്. അവർക്കും ഈ മരം ഭീഷണിയാണ്.


പരാതി പറയുവാൻ ചെല്ലുന്നവരെ പഞ്ചായത്ത് സെക്രട്ടറിയും മറ്റുദ്യോസ്ഥന്മാരും  അംഗങ്ങളും ചേർന്ന് ഭീഷണിപ്പെടുത്തി വിടുന്നത്  സ്ഥിരം പരിപാടിയാണ്. അധികാരികളുടെ  ശ്രദ്ധ ഉടൻ ഉണ്ടായില്ലെങ്കിൽ വലിയ അപകടം ഉണ്ടാകുമെന്നകാര്യം ഉറപ്പ്.

Reactions