അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ ഇടവക ദേവാലയത്തിലെ വ്യത്യസ്തമായ പുൽക്കൂട് വളരെയേറെ ജനശ്രദ്ധ നേടിയിരിക്കുകയാണ്.
ക്രിസ്മസ് ട്രീയുടെ മാതൃകയിൽ 20 അടിയോളം ഉയരത്തിൽ 360 ഡിഗ്രി വിഷനിൽ മൂന്ന് തട്ടുകളിലായാണ് പുൽക്കൂട് ക്രമീകരിച്ചിരിക്കുന്നത്.
അരുവിത്തുറ ഇടവകയുടെ ചരിത്രത്തെ സൂചിപ്പിക്കുന്ന തരത്തിലാണ് പുൽക്കൂട് ക്രമീകരിച്ചിരിക്കുന്നത്.






