Hot Posts

6/recent/ticker-posts

വടംവലി മത്സരത്തിൽ 'കൗരവർ' തീക്കോയി ജേതാക്കൾ


'കൗരവർ' തീക്കോയിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു. ക്രിസ്തുമസ് ദിനത്തിൽ നടന്ന മത്സരത്തിൽ 7 ടീമുകൾ പങ്കെടുത്തു.


അടുക്കം സെന്റ് സേവ്യർ പള്ളിക്ക് സമീപമാണ് മത്സരം നടന്നത്. 7 പേർ അടങ്ങുന്ന ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.




ഈരാറ്റുപേട്ട, തീക്കോയി മേഖലകളിൽ നിന്നുള്ള ടീമുകളാണ് മാറ്റുരച്ചത്. ആവേശകരമായ മത്സരത്തിൽ സംഘാടകരായ കൗരവർ തീക്കോയി ഒന്നാം സമ്മാനം നേടി. തലനാട് പഞ്ചായത്ത്‌ മെമ്പർ ആശ റിജു വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.



Reactions