Hot Posts

6/recent/ticker-posts

പാലാ ബൈപാസിൽ കാർ മറിഞ്ഞു; ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക്


പാലാ ബൈപാസ്സിൽ കാർ മറിഞ്ഞു അപകടം. ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു. 


അച്ഛനും അമ്മയ്ക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്.


വണ്ടിയോടിച്ചിരുന്നയാൽ ഉറങ്ങിപ്പോയതാണ് അപകടകാരമമെന്നാണ് നി​ഗമനം.റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ചാണ് കാർ മറിഞ്ഞത്. ടാറ്റാ പഞ്ച് കാറാണ് അപകടത്തിൽപ്പെട്ടത്. 


കോട്ടയം സ്വദേശികൾ ആണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നി​ഗമനം. പരിക്കേറ്റവരെ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.




Reactions