Hot Posts

6/recent/ticker-posts

മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ സ്കൂളിൽ കുട്ടികൾക്ക് ആർത്തവ അവധി


മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ സ്കൂൾ ദേശീയ പെൺകുട്ടി ദിനാചരണത്തോട് അനുബന്ധിച്ചു ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിയ്ക്കുകയാണ്.



ഇൻഡ്യയിൽ ആദ്യമായി ഒരു സി. ബി. എസ്.ഇ. സ്കൂളിലെ പെൺകുട്ടികൾക്ക് ആർത്തവ അവധി അനുവദിച്ചുകൊണ്ടാണ് ദേശീയ പെൺകുട്ടി ദിനാചരണത്തിൽ തുടക്കമാവുക.


ആർത്തവ അവധിയെക്കുറിച്ചും, ആർത്തവ ആരോഗ്യത്തെക്കുറിച്ചും ഉള്ള ട്രെയിനിങ് പ്രോഗ്രാമുകൾക്കും ഇതിനോട് അനുബന്ധിച്ചു തുടക്കം കുറിച്ചു. 


ഒരു വർഷം നീണ്ടുനിൽക്കുന്ന ആർത്തവ ശുചിത്വ പദ്ധതിയിൽ ഗ്രാമപ്രദേശങ്ങളിലെ കൗമാരക്കാരായ പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകളുടെ ലഭ്യത വർദ്ധിപ്പിക്കാൻ ലേബർ ഇന്ത്യ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം കുട്ടികൾ ശ്രമിക്കുന്നു.





Reactions