Hot Posts

6/recent/ticker-posts

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു



ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകളുടെ 1225000 രൂപ  ഉപയോഗിച്ച് പ്രവിത്താനം ഒന്നാം വാർഡിൽപ്പെട്ട മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മിച്ച  പതിനൊന്നാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം മാണി സി  കാപ്പൻ ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ  അദ്ധ്യക്ഷത വഹിച്ചു.


യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വിനോദ് വേരനാനി, പഞ്ചായത്ത് മെമ്പർമാരായ ലിൻസി സണ്ണി, എത്സമ്മ ജോർജ്ജ്കുട്ടി, ബിജു.എൻ.എം, സോബി സേവ്യർ, ബീനാ ടോമി, റെജി മാത്യു, രാഹുൽ ജി. കൃഷ്ണൻ, യു.ഡി.എഫ് ചെയർമാൻ ടോമി ഫ്രാൻസിസ്, ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രകാശ് സി. വടക്കൻ, റിജോ ഒരപ്പുഴയ്ക്കൽ, വിനോദ്കുമാർ പി.എൻ, സെൻ തേക്കുംകാട്ടിൽ, ജിനു മരിയ ബഞ്ചമിൻ, ഷെറിൻസ് ജോർജ്ജ്, സി.ഡി ദേവസ്യാ ചെറിയൻമാക്കൽ, സിന്ധു മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.







Reactions