Hot Posts

6/recent/ticker-posts

ബഫര്‍സോണ്‍; വനം മന്ത്രി കാഞ്ഞിരപ്പള്ളി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

പ്രതീകാത്മക ചിത്രം

ബഫര്‍സോണ്‍ വിഷയത്തില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തി. കാ‍ഞ്ഞിരപ്പള്ളി രൂപതയുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യും. 


നേരത്തേ, ബഫര്‍സോണ്‍ വിഷയത്തില്‍  സര്‍ക്കാരിനെതിരെ ബിഷപ്പ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.


ബഫര്‍സോണില്‍ ഇതുവരെയുള്ള നടപടികള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പ്, ബഫര്‍സോണ്‍‌ വനാതിര്‍ത്തിക്കുള്ളില്‍ നിര്‍ത്തുമെന്നാണ് വിശ്വാസമെന്നും ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. കര്‍ഷകരെ പരിഗണിക്കാതെ ഇനി ഭരണത്തില്‍ കയറാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





Reactions