Hot Posts

6/recent/ticker-posts

അടുത്തവർഷം മുതൽ കലോത്സവത്തിന് നോൺവെജും വിളമ്പും: മന്ത്രി വി.ശിവന്‍കുട്ടി


അടുത്തവര്‍ഷം മുതല്‍ കലോത്സവ മാന്വല്‍ പരിഷ്‌ക്കരിക്കുമെന്നും കലോത്സവത്തിന് സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്നും മന്ത്രി വി.ശിവന്‍കുട്ടി. കലോത്സവത്തിന് സ്ഥിരമായി സസ്യാഹാരം മാത്രം വിളമ്പുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഇത്രയും ആളുകള്‍ പങ്കെടുക്കുന്ന സ്ഥലത്ത് മാംസാഹാരം നല്‍കാന്‍ ഉള്ള പ്രയാസം കണക്കില്‍ എടുത്താണ് അത്തരം കാര്യങ്ങള്‍ ചെയ്യാത്തത്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ താല്പര്യപെടുന്നില്ല. രണ്ടുതരം ഭക്ഷണ ശീലം ഉള്ളവരും ഉണ്ടാകും. എല്ലാവരെയും പരിഗണിച്ചു ഭക്ഷണം വിളമ്പുമെന്നും മന്ത്രി പറഞ്ഞു.


15000 കുട്ടികള്‍ എന്നത് ഒരു വലിയ സംഖ്യ ആണ് ഭക്ഷണം വിളമ്പാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടില്ല. വീട്ടില്‍ നിന്നും മാറി നിന്ന് ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്ന ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളു. 


അടുത്ത വര്‍ഷം ഇക്കാര്യം നേരത്തെ തന്നെ കുട്ടികളെയും മാതാപിതാക്കളെയും അറിയിച്ച് കൃത്യമായ എണ്ണം കണക്കാക്കി രണ്ടുതരം ഭക്ഷണവും വിളമ്പുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കഴിഞ്ഞ അറുപതുവര്‍ഷമായി പിന്തുടരുന്ന രീതിക്കാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്.



Reactions