Hot Posts

6/recent/ticker-posts

പാലായിൽ യുവതിയെ വാഹനം ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയത് വിമുക്ത ഭടൻ



പാലാ മരിയൻ ആശുപത്രി ജം​ഗ്ഷനിൽ കാൽനട യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തിയ കാർ പൊലീസ് കണ്ടെത്തി. പൂഞ്ഞാർ തെക്കേക്കര പനച്ചിപ്പാറ സ്വദേശിയും ഈരാറ്റുപേട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനും വിമുക്തഭടനുമായ നോർബർട്ട് ജോർജ് വർക്കിയെയാണ് പാലാ എസ്എച്ച്ഓ കെപി ‌ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. യുവതി തെറിച്ച് നിലത്ത് വീണത് കണ്ടിട്ടും കാർ നിർത്താതെ അമിത വേ​ഗതയിൽ ഓടിച്ചുപോവുകയായിരുന്നു







Reactions